SignIn
Kerala Kaumudi Online
Monday, 15 June 2026 12.47 AM IST

സായ് പല്ലവി ഔട്ട് സുബ്ബലക്ഷ്മിയാകൻ രുക്‌മിണി വസന്ത്

ss

പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്‌മിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ബയോപിക്കൽ സായ്‌പല്ലവിക്ക് പകരം രുക്‌മിണി വസന്ത്. നിതീഷ് തിവാരിയുടെ രാമായണയ്ക്കു ശേഷം സായ് പല്ലവി എം.എസ്. സുബ്ബലക്ഷ്മിയാകും എന്നായിരുന്നു വാർത്തകൾ. എന്നാൽ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോണിനു പകരക്കാരിയായി അഭിനയിക്കുന്നതിനാൽ സായ് പല്ലവി പിൻമാറി എന്നാണ് വിവരം. നാനി ചിത്രം ജേഴ്സി ഒരുക്കി ശ്രദ്ധേയനായ തെലുങ്ക് സംവിധായകൻ ഗൗതം തിന്നാ നുരി ആണ് സംവിധാനം.

എം.എസ്. സുബ്ബലക്ഷ്‌മിയുടെ ജീവിതം അഭ്രപാളികളിൽ എത്തിക്കാൻ പലരും ശ്രമിച്ചതാണ്. മലയാളി കൂടിയായ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ എം.എസ്. സുബ്ബലക്ഷ്‌മിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങിയതാണ്. തിരക്കഥയും പൂർത്തിയായതാണ് .എന്നാൽ പിന്നീട് നടന്നില്ല. കാവ്യമാധവൻ എം.എസ്. സുബ്ബുലക്ഷ്മിയുടെ വേഷവുമായി ശിവപ്രസാദിന്റെ സംവിധാനത്തിൽ ചിത്രം ആലോചിച്ചതാണ്. തമിഴിൽ ഒരുക്കാനായിരുന്നു തീരുമാനം.അതേസമയം കാന്താര 2നുശേഷം ബോളിവുഡ് വരെ എത്തി രുക്‌മിണി വസന്തിന്റെ പ്രശസ്തി. യാഷ് ചിത്രം ടോക്സിക്ക് ആണ് രുക്‌മിണി വസന്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.എൻടിആർ- പ്രശാന്ത് നീൽ ചിത്രത്തിലും രുക്മിണി വസന്ത് ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY