SignIn
Kerala Kaumudi Online
Thursday, 14 May 2026 12.48 PM IST

മധുരം നിറഞ്ഞ 4.3 കോടി നേടി മധുവിധു

ss

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ 4.3 കോടി നേടി ഷറഫുദ്ദീൻ നായകനായ മധുവിധു. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലു ചിത്രങ്ങളും വലിയ താരങ്ങളോ, അണിയറ പ്രവർത്തകരോ ഉള്ളവരല്ല. പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു ഈ ചിത്രങ്ങളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ് . കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും , ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു എന്നതിന്റെ സൂചന കൂടിയാണ്. വിജയ ചിത്രങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയായ മധുവിധുവിന്റെ പ്രേക്ഷകരിൽ കൂടുതലും കുട്ടികളും, കുടുംബങ്ങളും ആണെന്ന് പറയേണ്ടി വരും. ഷറഫുദ്ദീന്റെയും, അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവധിക്കാലത്ത് കുട്ടികൾക്കൊപ്പം സന്തോഷത്തോടെ തിയേറ്ററിൽ ചിരിച്ചാസ്വദിക്കാവുന്ന സിനിമയായി അഭിപ്രായങ്ങൾ നേടിയെടുക്കുമ്പോൾ, നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസിനും സന്തോഷിക്കാം. പന്ത്രണ്ടോളം സിനിമകൾ നിർമ്മിച്ച അവരുടെ നിർമ്മാണ കമ്പനിയുടെ ഏറ്റവും വലിയ വിജയമാണ് മധുവിധു. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത മധുവിധുവന്റെ തിരക്കഥ ബിബിൻ മോഹനും, ജയ് വിഷ്ണുവും ചേർന്നാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായിക. സായ്കുമാറും, ജഗദീഷും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉൾപ്പടെ വലിയൊരു താര നിര തന്നെയുണ്ട്. ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് സഹനിർമ്മാതാക്കൾ.

Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY