SignIn
Kerala Kaumudi Online
Monday, 11 May 2026 10.40 AM IST

ബോളിവുഡ് അരങ്ങേറ്റത്തിന് ഫഹദ് ഫാസിൽ , സൽമാൻ ഖാന് ‌വില്ലൻ ?

Increase Font Size Decrease Font Size Print Page
ss

ഫഹദ് ഫാസിൽ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന് വിവരം. സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന പ്രതിനായകന്മാരിൽ ഒരാളായി ഫഹദ് ഫാസിൽ എത്തും എന്ന് അറിയുന്നു. അക്ഷയ് ഖന്ന ആണ് മറ്റൊരു പ്രതിനായകൻ. ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സൽമാൻ ഖാന് ഫഹദ് വില്ലനാകുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

ഫഹദ് ഫാസിൽ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന് നേരത്തേ വാർത്തകൾ ഉയർന്നിരുന്നു. ധുരന്ദർ സീരസിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടിയ താരം ആണ് അക്ഷയ് ഖന്ന. സൽമാൻ ഖാന്റെ നായികയായി നയൻതാര എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബി ടൗണിൽ എത്തിയ നയൻതാര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ വംശി പൈഡിപ്പിള്ളിയുടെ ബോളിവുഡ് അരങ്ങേറ്റം ചിത്രം കൂടിയാണ്. തെലുങ്കിലെ പ്രമുഖ നിർമ്മാതാവ് ദിൽരാജു ആണ് ചിത്രം ഒരുക്കുന്നത്.

അതേസമയം പേട്രിയറ്റ് ആണ് ഫഹദ് ഫാസിലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രതിനായകനായി എത്തി ഫഹദ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഹിന്ദിയിലും പ്രതിനായകനായി ഫഹദ് എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY