SignIn
Kerala Kaumudi Online
Monday, 11 May 2026 10.41 AM IST

സംവിധായികയായി അലക്സ് പോളിന്റെ മകൾ, ലൗ ആന്റ് യൂ ടൈറ്റിൽ പോസ്റ്റർ

Increase Font Size Decrease Font Size Print Page
ss

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് "ലൗ ആന്റ് യൂ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ് ലുക്ക് , ഓഡിയോ ലോഞ്ച് പ്രകാശനം എന്നിവ നടന്നു. അസീസീയ കൺവെൻഷൻ സെന്റർ ചെയമാൻ പി .എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പി. ആർ. ഒ എ .എസ്. ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ചും നിർവഹിച്ചു. ആർച്ച,അയന ആന്റണി,ജിജോ എന്നിവരാണ് മറ്റ് താരങ്ങൾ . അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവഹിക്കുന്നു. ഏഴ് മനോഹര ഗാനങ്ങളുണ്ട്. അലക്സ് പോൾ ആണ് ഈണം. ഒരു യാത്രയും ആ യാത്രയിൽ പങ്കുചേരുന്നവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് ലൗ ആൻ്റ് യു എന്ന് സംവിധായിക അശ്വതി അലക്സ് പറഞ്ഞു. പി .ആർ .ഒ എ. എസ്. ദിനേശ്,മനു ശിവൻ

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY