ടൊവിനോ തോമസ് നായകനായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഏപ്രിൽ മാസം നീലവെളിച്ചം, 2018 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യും. നീലവെളിച്ചം വിഷുവിനും 2018 ഈദ് റിലീസായും എത്തും. ആറുമാസത്തിനുശേഷമാണ് ടൊവിനോയുടെ ചിത്രങ്ങൾ സിനിമ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. 59 വർഷങ്ങൾക്കുമുൻപ് പുറത്തിറങ്ങിയ എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന നീലവെളിച്ചത്തിൽ റിമ കല്ലിംഗൽ, റോഷൻ മാത്യു , ഷൈൻടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിംഗൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
കേരളം ഒറ്റക്കെട്ടായി പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥപറയുന്ന 2018 ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ജനാർദ്ദനൻ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജുവർഗീസ്, അപർണ ബാലമുരളി, തൻവിറാം, ശിവദ തുടങ്ങി എഴുപതിലധികം താരങ്ങൾ അണിനിരക്കുന്നു.
വേണു കുന്നപ്പള്ളി, ഡി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ പി. ധർമ്മരാജൻ ആണ് രചന. ഛായാഗ്രഹണം അഖിൽ ജോർജ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |