മലയാളത്തിന്റെ പ്രിയ നായകന്മാരിൽ ഒരാളാണ് ജയറാം. എൺപതുകളിലും തൊണ്ണൂറുകളിലും ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ജയറാം സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. താങ്കളുടെ ഈ ലുക്ക് അടിപൊളിയാണ്. ഒരു വില്ലൻവേഷം ചെയ്തു നോക്കൂ എന്നാണ് ഒരു ആരാധകന്റെ കമന്റ്. നന്മമരം കഥാപാത്രങ്ങൾ വിട്ടുപിടിക്കൂ എന്നും കമന്റുകളുണ്ട്. കഴിഞ്ഞദിവസം ഫിറ്റ്നസ് വീഡിയോ താരം പങ്കുവച്ചിരുന്നു. മലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേത്. അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയിൽ ചുവടുറപ്പിച്ച താരം ആണ് കാളിദാസ്. അതേസമയം മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജയറാം മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുന്ന പൊന്നിയൻ സെൽവന്റെ രണ്ടാംഭാഗം ഏപ്രിൽ മാസം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |