തലൈവാസൽ വിജയ്, ഹരീഷ് പേരടി, ഹർഷ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ഹെന്നക്കൊപ്പം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാലു കൂറ്റനാട്, പ്രഭാ ശങ്കർ, അഞ്ജന അപ്പുക്കുട്ടൻ, രമാദേവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ജനനി വിഷ്വൽ മീഡിയ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ശാരദാമന്ദിരം നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് കെ.സുകുമാരൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, അസോസിയേറ്റ് ഡയറക്ടർ: അനിൽ റഹ്മാൻ, ബേബി പുൽപ്പട്ട, അസിസ്റ്റന്റ് ഡയറക്ടർ: സുധീഷ് വി.ടി, അശ്വതി ടി. അരവിന്ദ്, കല: ധനരാജ് ബാലുശേരി, മേക്കപ്പ്: സുജിത് പറവൂർ, വസ്ത്രാലങ്കാരം: ചന്ദ്രൻ ചെറുവണ്ണൂർ, ഡിസൈൻസ്: കൗട്ട് ഡിസൈൻ, സ്റ്റിൽസ്: ഉണ്ണി അഴിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നിഷാന്ത് പന്നിയങ്കര, പി.ആർ.ഒ: എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |