SignIn
Kerala Kaumudi Online
Thursday, 25 April 2024 7.01 AM IST

ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സംവിധായകനാവുന്നു, നായകൻ മമ്മൂട്ടി

mammootty

യുവ ഛായാഗ്രാഹകൻമാരിൽ ശ്രദ്ധേയനായ റോബി വർഗീസ് രാജ് സംവിധായകനാവുന്നു. മമ്മൂട്ടി ആണ് നായകൻ. ഒരു പൊലീസ് ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമെന്നാണ് വിവരം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ നൻപകൽ നേരത്ത് മയക്കം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റു ചിത്രങ്ങൾ.മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച എ.കെ. സാജൻ സംവിധാനം ചെയ്ത പുതിയ നിയമം ആണ് റോബി സ്വതന്ത്ര ഛായാഗ്രഹകനായി പ്രവർത്തിച്ച ആദ്യ ചിത്രം. മമ്മൂട്ടി നായകനായി അഭിനയിച്ച ദ ഗ്രേറ്റ് ഫാദറിന്റെ ഛായാഗ്രഹണവും റോബി ആണ് നിർവഹിച്ചത്.ക്യാപ്ടൻ, തട്ടിൻപുറത്ത് അച്യുതൻ, വെള്ളം, ലൗ ആക്‌ഷൻ ഡ്രാമ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

ടൊവിനോ തോമസ്, കീർത്തി സുരേഷ് ചിത്രം വാശി ആണ് അവാസനം ഛായാഗ്രഹണം നിർവഹിച്ച സിനിമ.

അതേസമയം ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുന്നു. സ്നേഹ, അമലപോൾ ,ഐശ്വര്യലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.വൻതാരനിര അണിനിരക്കുന്നുണ്ട്. ഉദയകൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. ആറാട്ടിനുശേഷം ബി.ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.