SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.43 AM IST

കേ​ര​ള​ത്തി​​​ൽ​ ​സി​​​നി​​​മ​ ​ടൂ​റി​​​സത്തി​ന് തുടക്കം

aa

കേരളത്തിൽ സിനിമാ ടൂറിസത്തിന് തുടക്കം കുറിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മലയാളി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ ചില ഫ്രെയിമുകൾ വീണ്ടും കാണാനും ആസ്വദിക്കാനും ടൂറിസം വകുപ്പ് അവസരം നൽകുകയാണ്. സിനിമ പ്രവർത്തകരെയും സഹകരിപ്പിച്ചുകൊണ്ട് ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാവുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കിരീടത്തി​ലെ സുപ്രധാനരംഗങ്ങൾ ചി​ത്രീകരി​ച്ച തി​രുവനന്തപുരം വെള്ളായണി​യി​ലെ പാലം, ബോംബെ സിനിമയിൽ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ട തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻ സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഗൃഹാതുര ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഇത്തരം ലൊക്കേഷനുകളെ കുറിച്ച് അറി​യാവുന്നവർ വിവരങ്ങൾ പങ്കുവയ്ക്കണമെന്നും മന്ത്രി​ ആവശ്യപ്പെട്ടി​ട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.