ആമിർ ഖാനും അക്ഷയ്കുമാറിനും രൺബീർ കപൂറിനും
ആലിയാ ഭട്ടിനുമടക്കം താരങ്ങൾക്ക് കൊവിഡ് ബാധിച്ചത്
ബോളിവുഡിലെ ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കി
കൊവിഡിന്റെ രണ്ടാംഘട്ട വരവ് ബോളിവുഡിനെ അവതാളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷം സിനിമാമേഖലയ്ക്ക് കൊവിഡ് എന്ന മഹാമാരികൊണ്ടുണ്ടായ നഷ്ടം തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ബോളിവുഡിലെ നിരവധി പ്രമുഖ അഭിനേതാക്കളെ ഇപ്പോൾ കൊവിഡ് പിടികൂടിയിരിക്കുന്നത്. ലോക്ക് ഡൗൺ സമയം വീട്ടിലിരുന്ന അഭിനേതാക്കൾ ഇപ്പോൾ സിനിമ തിരക്കുകളിലേക്ക് കടന്നപ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവിൽ കുടുങ്ങിയത്.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ചിത്രീകരണമെങ്കിലും ഈ അടുത്ത ദിവസങ്ങളിലായി നിരവധി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഷൂട്ടിംഗ് പുരോഗമിക്കുന്ന നിരവധി സിനിമകൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
രാംസേതുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് അക്ഷയ് കുമാറിന് കൊവിഡ് പോസിറ്റാവായത്. രൺബീർ കപൂറിന് കപൂറിന് കൊവിഡ് പോസിറ്റീവായതിന് തൊട്ടുപിന്നാലെ താരത്തിന്റെ കാമുകിയും നടിയുമായ ആലിയ ഭട്ടിനുംപോസിറ്റീവായി. ഈ താരങ്ങളെല്ലാം ഹോം ക്വറന്റൈനിലാണ് .
പുറമെ ആമിർ ഖാനും കത്രിന കൈഫിനും അർജുൻ കപൂറിനും,ഗോവിന്ദയ്ക്കും, വിക്കി കൗശലിനും, പരേഷ് റാവലിനും, ഭൂമി പട്കറിനും , കാർത്തിക് ആര്യനും, രോഹിത് സറാഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബോളിവുഡിൽ പല സിനിമകളുടെയും ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
താരങ്ങൾ തന്നെയാണ് കൊവിഡ് പോസിറ്റീവായ വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തങ്ങളുമായി സമ്പർക്കത്തിൽ ഉണ്ടായവരെല്ലാം സ്വന്തമായി ക്വാറന്റൈനിൽപോകണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു.ഡോക്ടർമാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് മുന്നോട്ട് പോവുന്നതെന്ന് താരങ്ങൾ കൂട്ടിച്ചേർത്തു.
4400 കോടിയാണ് 2019ൽ ബോളിവുഡ് ഹിന്ദി ചിത്രങ്ങളിലൂടെ നേടിയത്. 2018ൽ ഇത് 3600 കോടിയായിരുന്നു. 2020 ൽ അയ്യായിരം കോടിയുടെ നേട്ടത്തിൽ എത്തുമെന്ന പ്രതീക്ഷയും കൊവിഡ് തെറ്റിച്ചു.
എന്നാൽ 2021ൽ പുതിയ പ്രതീക്ഷയോടെ ബോളിവുഡ് സജ്ജമായപ്പോഴേക്കും ഒരുകൂട്ടം അഭിനേതാക്കൾ കൊവിഡ് ബാധിതരായി.
അതോടെ ഈ വർഷവും തകർച്ചയിലേക്ക് പോകുമോ എന്ന ആശങ്കയിലാണ്ബോളിവുഡിലെ ചലച്ചിത്ര പ്രവർത്തകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |