SignIn
Kerala Kaumudi Online
Friday, 19 April 2024 10.38 PM IST

മാത്യു തോമസ്, റിയ ചിത്രം കപ്പ് പാക്കപ്പ് ആയി

pro

മാത്യു തോമസ് , പുതുമുഖം റിയ ഷിബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജു.വി.സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് പൂർത്തിയായി.ബാഡ് മിന്റൺ കളിയിൽ ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം സ്പോർട്സ് പശ്ചാത്തലത്തിൽ ഫാമിലി ഡ്രാമയായാണ് അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി, ബേബി അനന്ത്രിത എന്നിവരാണ് മറ്റു താരങ്ങൾ.അനന്യ ഫിiലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി ആണ് നിർമ്മാണം. അഖിലേഷ് ലത രാജ്-ഡെൻസൺ ഡ്യൂറോം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു. നിഖിൽ പ്രവീൺ ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം.ജോസഫ് നെല്ലിക്കൽ. പി.ആ|. ഒ വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUP
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.