ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നിയമക്കുരുക്കിൽ. കഴിഞ്ഞ ദിവസമാണ് ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം പനോരമ സ്റ്റുഡിയോസ് അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാംപതിപ്പ് ഒരുക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിർമ്മാണ പങ്കാളിയായ വയാകോം 18. പനോരമ സ്റ്റുഡിയോസിന് ചിത്രം ഒറ്റയ്ക്ക് നിർമ്മിക്കാൻ അവകാശം ഇല്ലെന്നാണ് വയാകോം പറയുന്നത്.
പനോരമ സ്റ്റുഡിയോസിന്റെ കുമാർ മങ്കതുമായി ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്തെങ്കിലും തീരുമാനമാകാത്തതിനാൽ വയാകോം നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. എന്നാൽ ചിത്രത്തിന്റെ പകർപ്പവകാശം ആധികാരികമായി തനിക്കാണെന്നും ചിത്രം നിർമ്മിക്കാൻ പോകുന്ന തീരുമാനത്തിൽ നിന്നും മാറ്റമില്ല എന്നുമാണ് മങ്കത്ത് പറയുന്നത്.
ദൃശ്യം ആദ്യ ഭാഗം ഹിന്ദിയിൽ ഹിറ്റായിരുന്നു. അജയ് ദേവ്ഗൺ നായകനായ ചിത്രത്തിൽ ശ്രിയ ശരൺ, തബു എന്നിവരാണ് മുഖ്യവേഷത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |