ഡയാന ഹമീദും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലറായ തേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ധീരജിന്റെ ജീവിതത്തിലുണ്ടാകുന്ന പൊട്ടിത്തെറികളുടെ കഥയാണ് തേൾ പറയുന്നത്.
തൻവീർ ക്രിയേഷൻസിന്റെ ബാനറിൽ ജസീം സൈനുലാബ്ദീൻ നിർമ്മിച്ച് ഷാഫി. എസ്.എസ്. ഹുസൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേളിൽ സാജൻ പള്ളുരുത്തി, കോട്ടയം രമേഷ്, ജോമോൻ ജോഷി, ശരവണ ശക്തി, റിയാസ് നർമ്മകല, അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാലേ, എബിൻ ജയകൃഷ്ണൻ, രമേഷ്, ആപ്പി ഹിപ്പി, ഐശ്വര്യ, സ്വാതി, ശ്രീജു മോഹൻ, ആര്യനന്ദ, മീനാക്ഷി കീർത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തൻഹ, ഫാത്തിമ, ബേബി ഗൗരികൃഷ്ണ, ബേബി വിപഞ്ചിക തുടങ്ങിയവരും വേഷമിടുന്നുണ്ട്.
സുനിൽ കൃഷ്ണഗാഥ, ചന്ദനം രവി എന്നിവർ രചിച്ച് അഭി, അനീഷ് എന്നിവർ സംഗീതം പകർന്ന ഗാനങ്ങൾ ജാസിഗിഫ്റ്റ്, സിതാര കൃഷ്ണകുമാർ, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രൻ, മനു സതി എന്നിവർ ആലപിച്ചിരിക്കുന്നു. തേൾ ഒ.ടി.ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |