SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.30 AM IST

22 കോടിയുടെ ആഡംബര വീട്ടിൽ ദീപികയും രൺവീറും

ranvir

22 കോടിയുടെ ആഡംബര ബംഗ്ളാവ് സ്വന്തമാക്കി ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രൺവീർസിംഗും. മഹാരാഷ്ട്രയിലെ അലിബാഗിൽ മപ്‌ഗൗൻ എന്ന ഗ്രാമപ്രദേശത്താണ് താരദമ്പതിമാരുടെ ഉടമസ്ഥതയിലെ രണ്ടാമത്തെ ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. അഞ്ചു കിടപ്പുമുറികളുള്ള ബംഗ്ളാവിന് 9000 ചതുരശ്ര അടിയാണ് വിസ്തീർണം. മുംബയ് പ്രഭാദേവി ഏരിയയിലുള്ള കെട്ടിടത്തിന്റെ 26 നിലയിലെ ആഡംബര അപ്പാർട്ടുമെന്റിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. അവധിക്കാല വസതി എന്ന നിലയിലാണ് അലിബാഗിലെ ബംഗ്ളാവ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. 1.32 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചിരിക്കുന്നത്. രണ്ടാമതൊരു വീട് സ്വന്തമാക്കുന്നതാണ് മുംബയ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കൊവിഡ് വ്യാപനത്തിനു ശേഷമുള്ള പുതിയ ട്രെൻഡ്. നഗരത്തിൽ നിന്നു മാറി ഉൾപ്രദേശങ്ങളിലാണ് പലരും സുഖവാസത്തിന് അവധിക്കാല വസതികൾ സ്വന്തമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEEPIKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.