സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ് ദീപ്തി നവൽ. ഇന്ത്യൻ സ്ത്രീകളുടെ മാറുന്ന മുഖം ദീപ്തി നവലിന്റെ കഥാപാത്രങ്ങളിലൂടെ പ്രതിഫലിച്ചിട്ടുണ്ട്. ജീവിതത്തോട് അടുത്ത് നിൽക്കുന്ന ഒരുപാട് സ്ത്രീ വേഷങ്ങളിൽ നവൽ വേഷപ്പകർച്ച നടത്തുമ്പോൾ അവരെയല്ല സ്ക്രീനിൽ കണ്ടതെന്ന് നിരൂപകർ പറഞ്ഞിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച സംവിധായിക കൂടിയാണ് നവൽ. 2009ൽ ദൂ പൈസേ കി ദൂപ് ചാർ ആൻ കി ബാരിഷ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തി. മനീഷ കൊയിരാളയും രജത് കപൂറും ഒരുമിച്ച് അഭിനയിച്ച ചിത്രം 2019 ൽ നെറ്റ്ഫ്ളിക്സ് റിലീസായി എത്തിയതോടെ കൂടുതൽ ജനപ്രീതി നേടി. ഇന്നും ചിത്രത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ്.നെറ്റ്ഫ്ളിക്സിൽ ഇപ്പോഴും വൻ പ്രേക്ഷക പ്രശംസ ചിത്രം നേടുന്നുണ്ട്.
പഞ്ചാബിലെ അമൃത് സറിൽ ജനിച്ച നവൽ തന്റെ പിതാവിന് ന്യൂയോർക്കിൽ ജോലി കിട്ടിയതിന് ശേഷം അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടുള്ള വിദ്യാഭ്യാസവും അവിടെയായിരുന്നു. ഹണ്ടർ കോളേജിൽ ഫൈൻ ആൻഡ് ആർട്സിൽ ബിരുദം നേടി.1978ൽ ശ്യാം ബെനേഗലിന്റെ ജുനൂൻ എന്ന സിനിമയിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ഏക് ബാർ ഭീർ എന്ന സിനിമയിലായിരുന്നു ദീപ്തി പിന്നിട് അഭിനയിച്ചത്. 1980 കളിൽ സ്മിത പാട്ടീലിനും ശബാന ആസ്മിയ്ക്കുമൊപ്പം പാരലൽ സിനിമകളിൽ തന്റേതായ ഇടം കണ്ടെത്തി .ഏക് ബാർ ഫിർ, ദീപ്തി. കമല ,അംഖഹീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ചഷ്മേ ബദ്ദൂർ ,സാത് സാത് ,കിസ്സി സെ നാ കെഹ്ന, കഥ, രംഗ് ബിരംഗി, ഫാസ്ലെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമ ജീവിതത്തിൽ ചെറിയൊരു ഇടവേള എടുത്ത നാവൽ പിന്നീട് സാമൂഹിക നാടകങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് അഭിനയിച്ച ലീല , മെമ്മറീസ് ഇൻ മാർച്ച് , ലിസൺ അമേയ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നാവലിനെ തേടിയെത്തി. ഇന്ത്യയിലെ മറ്റു ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.ഫറൂഖ് ഷെയ്ഖ് എന്ന നടനോടൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ദീപ്തി.
ചലച്ചിത്ര നിർമാതാവ് പ്രകാശ് ഝായെയാണ് നവൽ വിവാഹം ചെയ്തത്. ഇവർ ദിഷ ജാ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ദത്തെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |