ബാലു വർഗീസ് , നിരഞ്ജ് രാജു,അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. അനീഷ് ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർശന. അക്ഷര രാജ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
പ്രാർത്ഥിക്കാൻ ഒരു കാരണം എന്നാണ് ചിത്രത്തിന്റെ ടാഗ്. ദർശന എന്ന ടൈറ്റിൽ കഥാപാത്രത്തെ അനശ്വര രാജനാണ് അവതരിപ്പിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയ താരമായി മാറിയ അനശ്വര രാജൻ, പുതുവർഷത്തിൽ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും തിളങ്ങി. സൂപ്പർ ശരണ്യയ്ക്കുശേഷം അനശ്വര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതേസമയം അവിയൽ ആണ് അനശ്വരയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
ഷാനി സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും അനശ്വരയും അച്ഛനും മകളുമായാണ് അഭിനയിച്ചത്. ജീവൻ നാസർ നിർമ്മിക്കുന്ന ദർശനയുടെ രചന ശിവസൂര്യ നിർവഹിക്കുന്നു. ഛായാഗ്രഹണം പെരുമാൾ. എഡിറ്റർ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജി മോൻ, പ്രൊഡക്ഷൻ കൺട്രോളർ പി.ബി. മുഹമ്മദ്, സംഗീത സംവിധാനം എം. ജയചന്ദ്രൻ, ഗാനരചന റഫീഖ് അഹമ്മദ്, കലാസംവിധാനം പ്രേമചന്ദ്രൻ, ഡാൻസ് കൊറിയോഗ്രഫി പ്രസന്ന. സുമേഷ് ആൻഡ് രമേഷ് ആണ് ബാലു വർഗീസ് അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അതിന് മുൻപ് എത്തിയജാൻ എ മാൻ എന്ന ചിത്രത്തിൽ ബാലു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പ് ഉൾപ്പെടെ ബാലുവിന്റെ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.
ഒരു താത്വിക അവലോകനമാണ് നിരഞ്ജ് അഭിനയിച്ചു അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിയ ചിത്രം. ബാലുവും നിരഞ്ജും അനശ്വരയും ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |