ക്വീൻ ആണ് ധ്രുവന്റെ ആദ്യ ചിത്രം.മികച്ച പ്രകടനം ആദ്യ ചിത്രത്തിൽ കാഴ്ചവച്ച ധ്രുവൻ അജിത്തിന്റെ വില്ലൻമാരിൽ ഒരാളായി വലിമൈ എന്ന ചിത്രത്തിൽ നിറഞ്ഞാടുകയും ചെയ്തു. വലിമൈ ധ്രുവന്റെ ആദ്യ തമിഴ് ചിത്രമാണ്. എന്നാൽ ക്വീൻ എന്ന ചിത്രത്തിൽ എത്തുന്നതിന് മൂവായിരത്തിലധികം ഒാഡിഷനിൽ ധ്രുവൻ പങ്കെടുത്തു. ''നാട്ടിൻപുറത്തുകാരനാണ് ഞാൻ. ആഗ്രഹം കാരണമാണ് സിനിമയിലേക്ക് വരുന്നത്. ഒാഡിഷൻ മാത്രമാണ് സിനിമയിലേക്ക് എത്താൻ അറിയാവുന്ന ഏക വഴി. ക്വീൻ സിനിമയുടെ ഭാഗമാവാൻ പത്തുവർഷം വേണ്ടി വന്നു. മൂവായിരത്തിലധികം ഒാഡിഷനിൽ പങ്കെടുത്തു. പത്തുവർഷത്തെ യാത്രയിൽ മടുപ്പ് തോന്നിയെങ്കിലും ആഗ്രഹം സിനിമയായതിനാൽ വിട്ടുപോവാൻ കഴിയാതെ ഒരു ഒാഡിഷനിൽനിന്ന് അടുത്തതിലേക്ക് പോയികൊണ്ടിരുന്നു. ആഗ്രഹിച്ചിടത്ത് തന്നെ വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കൊച്ചിയിലും ബംഗ്ളുരുവിലും എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തു. ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. അടി എന്ന സിനിമയായിരിക്കും ആദ്യ റിലീസ്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരോടൊപ്പം തുല്യ പ്രാധ്യാനമുള്ള വേഷം. നിർമ്മാണം ദുൽഖർ സൽമാൻ. ഖജുരാഹോ ഡ്രീംസാണ് അടുത്ത ചിത്രം.അർജുൻ അശോകനും ശ്രീനാഥ് ഭാസിയും ഒപ്പം ക്വീനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമനയിൽ ശ്രദ്ധേയ കഥാപാത്രം. നാൻസി റാണിയിൽ ചെറിയ വേഷം. '' ധ്രുവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |