ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീർ സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്ണി ഡേയ്സ് തൊടുപുഴയിൽ ആരംഭിച്ചു.ജസ്പാൽ സംവിധാനം ചെയ്യുന്ന സ്വർഗത്തിലെ കട്ടുറുമ്പിനുശേഷം തൊടുപുഴയിൽ ചിത്രീകരിക്കുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് സണ്ണി ഡേയ്സ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഹിഗ്വിറ്റ, സണ്ണി വയ് നൊപ്പം ത്രയം, നായക വേഷത്തിൽ ബുള്ളറ്റ് ഡയറീസ് എന്നിവയാണ് ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രങ്ങൾ. ഗോകുൽ സുരേഷിനൊപ്പം ധ്യാൻ ആദ്യമായി അഭിനയിച്ച സായാഹ്നവാർത്തകൾ ഇന്ന് തിയേറ്രറിൽ എത്തും. അരുൺ ചന്ദു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ബ്ളു ലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ. ജി ആണ് സണ്ണി ഡേയ്സ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശെൽവ കുമാർ എസ് .സംഗീതം-അതുൽ ആനന്ദ്, എഡിറ്റർ-റിതിൻ രാധാകൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ -രാജേഷ് തിലകം, കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ-പി ജെ പ്രിജിൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ,പി. ആർ. ഒ-എ എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |