SignIn
Kerala Kaumudi Online
Friday, 29 March 2024 1.55 PM IST

GET WELL SOON; അഭിനയ ചക്രവർത്തി ദിലീപ് കുമാർ രോഗശയ്യയിൽ

dileepkumar-sairabhanu

ഇന്ത്യൻ സിനിമയുടെ അഭിമാനസ്തംഭമാണ് ബോളിവുഡ് നടൻ ദിലീപ് കുമാർ. അഭിനയ ചക്രവർത്തി. വരുന്ന ഡിസംബറിൽ 99 ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങി ഇരിക്കുമ്പോഴാണ് ശാരീരിക അസ്വാസ്ഥ്യം മൂലം ഈ മഹാനടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സിനിമാലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗമനമുണ്ടെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെന്നുമാണ് അദ്ദേഹത്തെ നോക്കുന്ന ഡോക്ടർമാർ പറയുന്നത്. ശ്വാസ തടസത്തെ തുടർന്നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ.


ഇന്ത്യൻ സിനിമ കണ്ട വിസ്മയ പ്രതിഭയാണ് ദിലീപ് കുമാർ. കാമുകനായും ഭർത്താവായും അച്ഛനായും ഇന്ത്യൻ സിനിമ ദിലീപ് കുമാറിനെ ആഘോഷിച്ചു. അഭിനയത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയ ദിലീപ് കുമാർ ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ്. അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡിലെ വിസ്മയം തീർത്ത നടനെ ഇന്നത്തെ തലമുറയും ആരാധിക്കുന്നു. ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചതും ദിലീപ് കുമാറായിരുന്നു.

1944 ൽ ജ്വരപ്പെട്ട് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാർ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.മുഹമ്മദ് യുസഫ് ഖാൻ എന്ന ദിലീപ് കുമാർ ബോളിവുഡിൽ എത്തുമ്പോൾ ബോളിവുഡിലെ ആദ്യ ഖാനായി മാറി. ദിലീപ് കുമാറിന് ശേഷം വന്ന ബോളിവുഡിലെ മഹാനടന്മാരെല്ലാം അദ്ദേഹത്തെ മാതൃകയാക്കി. അമിതാബ് ബച്ചൻ, രാജേഷ്ഖന്ന, ശത്രുഘ്നൻസിൻഹ, ഋഷികപൂർ, തുടങ്ങി , ഷാരൂഖ് ഖാൻ വരെ. ദിലീപ് കുമാറിന് ശേഷം ബോളിവുഡിൽ നിറഞ്ഞു നിന്ന നടന്മാർക്കെല്ലാം ദിലീപ് കുമാർ പ്രചോദനമായി. തന്റെ അഭിനയ ജീവിതത്തിൽ 65 ഓളം സിനിമകളിൽ മാത്രമാണ് ദിലീപ് കുമാർ അഭിനയിച്ചതെങ്കിലും ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ അദ്ദേഹത്തിന് മാറ്റാൻ സാധിച്ചിട്ടുണ്ട്. അന്താസ് ,ആൻ, ഡാഗ് , ദേവദാസ് , ആസാദ് , ഗംഗ ജമുന, മുഗൾ ഇ ആസാം , രാം ഓർ ശ്യാം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

അഭിനയത്തോടപ്പം ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന പേരായിരുന്നു ദിലീപ് കുമാറിന്റേത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സുന്ദരിയായി വിശേഷിപ്പിക്കപ്പെട്ട നടി മധുബാലയുമായുള്ള ദിലീപ് കുമാറിന്റെ പ്രണയം സിനിമാലോകം കൊണ്ടാടിയ ഒന്നായിരുന്നു. തരാന്ന എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇവരുടെ വേർപിരിയൽ ബോളിവുഡിന് വലിയ ഷോക്കായിരുന്നു. പിന്നീട് വൈജയന്തി മാല, കാമിനി കൗശൽതുടങ്ങിയ നടിമാരുമായും ദിലീപ് കുമാർ പ്രണയത്തിലായിരുന്നു. 1966 ലാണ് നടി സൈര ബാനുവിനെ ദിലീപ് ജീവിതസഖിയാക്കുന്നത്. ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ചുവെന്ന ഗിന്നസ് റെക്കോർഡും ദിലീപ് കുമാറിന് സ്വന്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILEEPKUMAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.