തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയരായ ഡിനോയ് പൗലോസിനും മാത്യു തോമസിനും ഒപ്പം ലിജോ മോൾ ജോസ് ഒരുമിക്കുന്ന വിശുദ്ധ മെജോ എന്ന ചിത്രം നവാഗതനയ കിരൺ ആന്റണി സംവിധാനം ചെയ്യുന്നു.
പ്രണയകഥ പറയുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ ബൈജു എഴുപുന്ന അവതരിപ്പിക്കുന്നു.പതിവ് വേഷങ്ങളിൽനിന്ന് മാറി വേറിട്ട കഥാപാത്രത്തെയാണ് ബൈജു എഴുപുന്ന അവതരിപ്പിക്കുന്നത്. ഷൈനി സാറ ആണ് മറ്റൊരു താരം.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. തണ്ണീർമത്തൻ ദിനങ്ങളുടെ തിരക്കഥാകൃത്തുകൂടിയായ ഡിനോയ് പൗലോസ് പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിച്ചതിനൊപ്പം തിരക്കഥാകൃത്തുമായിരുന്നു. വിശുദ്ധ മെജോയുടെ തിരക്കഥാകൃത്തും ഡിനോയ് ആണ്.
തണ്ണീർമത്തൻ ദിനങ്ങളുടെ നിർമ്മാതാക്കളായ പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ചിത്ര സംയോജകൻ ഷമീർ മുഹമ്മദിനൊപ്പം വിനോദ് ഷൊർണൂരും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും ചിത്ര സംയോജനം ഷമീർ മുഹമ്മദും നിർവഹിക്കുന്നു.
ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്.കലാസംവിധാനം നിമേഷ് താനൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |