SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.07 AM IST

'പണ്ട് നാരങ്ങാ കച്ചവടം നടത്തി, ഇന്ന് ജീവിക്കാൻ മാസം ലക്ഷങ്ങൾ വേണം, പ്രമുഖന്റെ സ്ഥിതി അഖിൽ മാരാർക്ക് വരാതിരിക്കട്ടെ'

akhil-

ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ പ്രവർത്തികളെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. നിലപാടിൽ ഉറച്ച് നിൽക്കാത്ത അഖിൽ മാരാർ രാഷ്‌ട്രീയത്തിലിറങ്ങിയതോടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാവയെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ആലപ്പി അഷ്‌റഫ് പറഞ്ഞത്:

'ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ തരംതാഴ്‌ന്ന അധിക്ഷേപമുയർത്തിയ ശേഷം അതേ ഷോയിൽ പങ്കെടുത്ത വ്യക്തിയാണ് അഖിൽ മാരാർ. അഖിൽ മാരാരുടെ ആദ്യത്തെ നിലപാട് മാറ്റമായി നമ്മൾ ശ്രദ്ധിച്ചത് അതായിരുന്നു. അതിനാലാണ് അഖിൽ മാരാർ പറയുന്ന വാക്കുകൾ മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞത്. രാവിലെ പറയുന്ന അഭിപ്രായം ഉച്ച കഴിയുമ്പോൾ മാറ്റിപ്പറയുന്ന ആളാണ് അഖിൽ മാരാരെന്നും പിഷാരടി പറഞ്ഞു. ഷോയിൽ വിജയിച്ചുവെങ്കിലും പലപ്പോഴും ബിഗ് ബോസ് ഹൗസിൽ വച്ച് പക്വതയില്ലാത്ത പരാമർശങ്ങളും പ്രവൃത്തികളും മൂലം വിവാദങ്ങളിൽപ്പെട്ടിരുന്നു.

എന്തൊക്കെയായാലും ബിഗ് ബോസിൽ വിജയിയായത് അഖിലിന്റെ തലവര തന്നെ മാറ്റിമറിച്ചു. പണം കൊണ്ടായാലും സ്വഭാവം കൊണ്ടായാലും അഖിൽ മറ്റൊരാളായി മാറി. ഉപജീവനത്തിനായി തെരുവോരങ്ങളിൽ നാരങ്ങാ കച്ചവടം നടത്തിയിരുന്ന വ്യക്തി പൊരുതി നേടിയെടുത്ത വിജയം നാം അംഗീകരിക്കേണ്ടതുണ്ട്. ബിഗ് ബോസിൽ നിന്നിറങ്ങിയ അഖിൽ മാരാർ പണം സമ്പാദിച്ച് കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഉദ്‌ഘാടനങ്ങളും ഗൾഫ് യാത്രകളും ചാനൽ ഷോകളും വഴി പണം സമ്പാദിച്ച് കൂട്ടി. തന്റെ ഒരു മാസത്തെ ചെലവ് മൂന്ന് ലക്ഷം രൂപയാണെന്ന് അഖിൽ തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന് ട്രോളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

പണവും പ്രശസ്‌തിയുമാണ് എല്ലാത്തിന്റെയും മാനദണ്ഡമെന്നാണ് അഖിൽ മാരാറുടെ സംസാരത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്. ഇത് രണ്ടും ഉണ്ടായാൽ പിന്നെ അവർ പറയുന്ന ഏത് മണ്ടത്തരങ്ങളും അം​ഗീകരിച്ച് മിണ്ടാതിരിക്കും എന്നാകും അഖിൽ മാരാർ വിശ്വസിക്കുന്നത്. മണ്ടത്തരങ്ങളും നിലപാടില്ലായ്‌മയും ആവർത്തിച്ചുകൊണ്ടിരിക്കുന്ന അഖിൽ മാരാർ ചോ​ദിക്കുന്നുണ്ട് എന്ത് തെറ്റാണ് താൻ ചെയ്‌തതെന്ന്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറണെന്നും അയാൾ പറയുന്നുണ്ട്.

പലരും വീഡിയോയിലൂടെയും മറ്റും അഖിൽ പറയുന്ന തെറ്റുകൾ ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും അം​ഗീകരിക്കാൻ അഖിൽ ഒരിക്കലും തയ്യാറായിട്ടില്ല. മാത്രല്ല തെറ്റുകൾ ആവർത്തിക്കുന്നുമുണ്ട്. തെറ്റുകൾ മനസിലാക്കാൻ അഖിലിന് കഴിയുന്നില്ലെന്നത് ഒരു സത്യമാണ്. അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനം ഒരു എടുത്തുചാട്ടവും ആരോടോ ഉള്ള ഒരു വാശി പോലെയും ആയിരുന്നു.

മറ്റൊരു പാർട്ടിയിൽ ചേക്കേറിയ ശേഷം അഖിലിന്റെ വാക്കുകൾക്കും വാചകങ്ങൾക്കും ഘടനയിൽ മാറ്റം സംഭവിച്ചു. തന്റെ നിലപാടുകളെയും വാക്കുകളെയും എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനും സംബോധന ചെയ്യാനും തുടങ്ങി. സർവ്വവിജ്ഞാനകോശമെന്ന് സ്വയം വിശ്വസിക്കുന്ന അഖിലിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകളുടെ പ്രസവം സംബന്ധിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തി.

രാഷ്‌ട്രീയത്തിലിറങ്ങിയ സ്ഥിതിക്ക് ഒരു കാര്യം ഓർത്താൽ നന്നായിരിക്കും, ഒരുകാലത്ത് ജനങ്ങൾ കൈവെള്ളയിൽ വെച്ചുകൊണ്ട് നടന്ന നേതാവായിരുന്നു പിസി ജോർജ്. യുഡിഎഫിനെയും എൽഡിഎഫിനെയും ഒറ്റയ്ക്ക് നിന്ന് പൊരുതിത്തോൾപ്പിച്ച ആൾ. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ അഖിൽ മാരാരെ പോലുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതേയുള്ളൂ.'

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AKHIL MARAR, ALLEPEY ASHRAF, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY