ഉമയാൾപുരത്തിന്റെ കാലിൽ വീഴാൻ കൂട്ടാക്കാതെ ജി.വി പ്രകാശ്, ഒടുവിൽ രാജീവ് മേനോന് അറ്റകൈ പ്രയോഗിക്കേണ്ടി വന്നു

Tuesday 12 February 2019 1:10 PM IST
umayalpuram-gv-prakash-

ഛായാഗ്രഹണത്തിലൂടെയും സംവിധാനമികവിലൂടെയും സിനിമാ പ്രേമികളുടെ മനംനിറച്ച ചലച്ചിത്രകാരനാണ് രാജീവ് മേനോൻ. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ഒറ്റ ചിത്രം മതി രാജീവ് മേനോന്റെ മേയ്‌ക്കിംഗ് ക്രാഫ്റ്റ് മനസിലാകാൻ. ഇപ്പോഴിതാ പുതിയ ചിത്രമായ സർവം താള മയത്തിലൂടെ 19 വർഷത്തിനു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജീവ്. മൃംദംഗതാള കലയിലെ ഇതിഹാസം ഉമയാൾപുരം കെ ശിവരാമന്റെ ജീവിതത്തെ ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തെന്നിന്ത്യൻ സംഗീതസംവിധായകൻ ജി.വി പ്രകാശാണ് ചിത്രത്തിൽ നായകനായി എത്തിയത്. സംഗീതജ്ഞനാണെങ്കിലും മൃംദംഗം അഭ്യസിക്കുന്നതിനായി ഉമയാൾ പുരത്തിന്റെ ശിക്ഷണം ഒരു വർ‌ഷത്തോളം ജി.വി പ്രകാശ് സ്വീകരിച്ചിരുന്നതായി രാജീവ് മേനോൻ പറഞ്ഞു. എന്നാൽ അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയിൽ ഉമയാൾപുരത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ജി.വി പ്രകാശ് കൂട്ടാക്കിയിരുന്നില്ലെന്നും ഒടുവിൽ തനിക്ക് ഒരു അറ്റകൈ തന്നെ പ്രയോഗിക്കേണ്ടി വന്നെന്നും പറയുകയാണ് രാജീവ് മേനോൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസു തുറന്നത്.

രാജീവ് മേനോന്റെ വാക്കുകൾ-

'രണ്ട് കൈയും വ്യത്യസ്തമായ രീതിയിൽ ഉപയോഗിച്ച് പിയാനോ പ്ളേ ചെയ്യാൻ കഴിവുള്ളയാളാണ് ജി.വി പ്രകാശ്. പക്ഷേ അത് മൃംദംഗമാകണമെങ്കിൽ ഫിംഗറിംഗ് ടെക്‌നിക്ക് കംപ്ളീറ്റ് മാറണം. അതിന് സമയം ഒരുക്കണം. അതിന് പോയിരിക്കണം. അപ്പോൾ ഉമയാൾപുരത്തിന്റടുത്ത് ചേർത്തിട്ട് ഉമയാൾപുരം ഹെഡ്‌മാസ്‌റ്ററാണേ. അപ്പോൾ ഉമയാൾപുരം, നിങ്ങൾക്ക് ലീവൊന്നുമില്ല. നീ അമ്പത് പടം ചെയ്‌താലും, നീ എത്ര പൈസ ഉണ്ടായക്കിയാലും എനിക്കൊന്നുമില്ല. 10 മണി എന്നു പറഞ്ഞാൽ 10 മണിക്ക് ക്ളാസിൽ വന്നിരിക്കണം. ഇല്ലെങ്കില്- മേനോനെ, നീ സൊന്ന അന്ത പയ്യൻ, ഇതുവരെ ക്ളാസിൽ വന്നില്ലയേ, അവൻ എന്നാന്ന് സൊല്ല്. അതു ഞാൻ... ഇപ്പോ ഏർപ്പാട് ചെയ്യാമെന്ന് ഞാൻ പറയും.

'എടൈ, ജീ.വി എങ്കയിറുക്കടാ..., സാർ നാൻ ഇപ്പോ റെക്കോഡിംഗിലിറുക്ക്.. ശ്രേയാ ഘോഷാൽ. ഇങ്കെ പദ്‌മവിഭൂഷൺ കാത്തിത്തിട്ടിരിക്കെ..., അപ്പടിയൊന്നും സൊല്ലാതെ എന്നു പറഞ്ഞു കൊണ്ടു പോകും. ഇയാൾ അച്ഛന്റെ കാലിലും ഒന്നും വീഴാത്ത ആളാണ് ജി.വി പ്രകാശ്. ഫാമിലിയിലുള്ളവർ മുസ്ളീമായി കൺവേർട്ട് ചെയ്‌താലും അവൻ അവന്റെ തനിപാതയിൽ ഇരിക്കണം.

ഉമയാൾപുരത്തിന്റെ കാലിൽ വീഴാൻ പറഞ്ഞപ്പോൾ, നാൻ അപ്പാ കാലിനെ വിഴലിയെ, നീങ്ക വീഴ്‌ന്താൻ, നാൻ വീഴ്‌റെ എന്നു പറഞ്ഞു. ഞാൻ പോയി സാഷ്‌ടാംഗം നമസ്‌കരിച്ചു. എങ്ങനെയെങ്കിലും ഒരു സ്‌റ്റുഡന്റായി എടുക്കണേയെന്നാണ്. അങ്ങനെ ജി.വിയും വീണു'.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA