SignIn
Kerala Kaumudi Online
Thursday, 28 March 2024 9.13 PM IST

കളയിലെ ആ സീനുകളെക്കുറിച്ച് ആദ്യം പറഞ്ഞത് അച്ഛനും അമ്മയോടും,​ അമ്മ പ്രതികരിച്ചതിനെക്കുറിച്ച് ദിവ്യപിള്ള

divya

അ​യ്യോ...​ ​അ​ത് ​വേ​ണോ​!​ ​ശ​രി​യാ​കു​മോ​!..​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​ഇ​ഷ്ട​മാ​കി​ല്ല...​ ​ആ​ൾ​ക്കാ​ർ​ ​അ​ത് ​എ​ങ്ങ​നെ​ ​സ്വീ​ക​രി​ക്കും...​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​ക​ള​യി​ലെ​ ​'​ല​വ് ​മേ​ക്കിം​ഗ്"​ ​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ​ ​സം​വി​ധാ​യ​ക​ൻ​ ​രോ​ഹി​ത് ​വി​.​എ​സ്.​ ​വി​ശ​ദീ​ക​രി​ച്ചോ​ൾ​ ​നാ​യി​ക​ ​ദി​വ്യ​പി​ള്ള​യു​ടെ​ ​മ​ന​സി​ൽ​ ​ഒ​രു​പാ​ട് ​സം​ശ​യ​ങ്ങ​ളും​ ​ചോ​ദ്യ​ങ്ങ​ളും​ ​ഒ​രു​മി​ച്ചു​യർ​ന്നു.
'​'​പ​റ​ഞ്ഞാ​ൽ​ ​പ​ല​രും​ ​വി​ശ്വ​സി​ക്കി​ല്ല.​ ​എ​ന്റെ​ ​അപ്പി​യറൻസു​ൾ​പ്പെ​ടെ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​അ​ല്പം​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ള്ള​യാ​ളാ​ണ് ​ഞാ​ൻ.​ ​അ​ങ്ങ​നെ​യു​ള്ള​ ​എ​നി​ക്ക് ​ചും​ബ​ന​ ​രം​ഗ​ങ്ങ​ളി​ലും​ ​ല​വ് ​മേ​ക്കിം​ഗ് ​സീ​നു​ക​ളി​ലു​മൊ​ക്കെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഭ​യ​ങ്ക​ര​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.​ ​എ​ല്ലാ​ ​ഇ​മോ​ഷ​ൻ​സും​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​ആ​ക്‌​ട​ർ​ക്ക് ​സാ​ധി​ക്ക​ണ​മെ​ന്ന​ ​കാ​ര്യം​ ​രോ​ഹി​ത് ​എ​നി​ക്ക് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​ ​ത​ന്നു.​ ​മ​റ്റേ​തൊ​രു​ ​ഇ​മോ​ഷ​നും​ ​പോ​ലെ​ ​ത​ന്നെ​യാ​ണ് ​ഇ​തും.​ ​മ​റി​ച്ചു​ള്ള​ ​മ​ന​സ്ഥി​തി​ ​മാ​റ്റ​ണം.​ ​ഇ​ന്ന​ത്തെ​ ​ത​ല​മു​റ​യു​ടെ​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​മാ​റി​വ​രി​ക​യാ​ണ്.
പു​ക​വ​ലി​ക്കു​ന്ന​ ​രം​ഗ​മാ​ണെ​ങ്കി​ലോ​ ​മ​ദ്യ​പി​ക്കു​ന്ന​ ​രം​ഗ​മാ​ണെ​ങ്കി​ലോ​ ​അ​ത് ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ​ഒ​ര​ഭി​നേ​താ​വ് ​ചെ​യ്യേ​ണ്ട​ത്.
അ​ച്ഛ​നോ​ടും​ ​അ​മ്മ​യോ​ടു​മാ​ണ് ​ഞാ​ൻ​ ​ക​ള​യി​ലെ​ ​ല​വ് ​മേ​ക്കിം​ഗ് ​സീ​നു​ക​ളെ​പ്പ​റ്റി​ ​ആ​ദ്യം​ ​പ​റ​ഞ്ഞ​ത്.​ ​'​'​നീ​യെ​ത്ര​ ​ഹോ​ളി​വു​ഡ് ​സി​നി​മ​ക​ൾ​ ​കാ​ണു​ന്ന​താ...​ ​അ​ത്ത​രം​ ​രം​ഗ​ങ്ങ​ൾ​ ​എ​ത്ര​ ​സ്വാ​ഭാ​വി​ക​മാ​യാ​ണ് ​അ​വ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​തിം​ഗ് ​ബി​ഗ്...​"​ ​എ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​ൻ​ പ​റ​ഞ്ഞ​ത്.​ ​അ​ഭി​ന​യ​ത്തോ​ട് ​ഇ​ഷ്ട​മു​ള്ള​തു​കൊ​ണ്ട് ​അ​ച്ഛ​ന് ​അ​ത് ​മ​ന​സി​ലാ​കും.​ ​പ​ക്ഷേ​ ​അ​മ്മ​യ്ക്ക് ​അ​ത്ര​ ​ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​തേക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ​ ​അ​മ്മ​ ​പ​റ​ഞ്ഞു​:​ ​'​'​നി​ന​ക്ക് ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ​ ​ചെ​യ്തോ..."
'​'​നീ​ ​ഒ​ര​ഭി​നേ​താ​വാ​ണ്.​ ​ഇ​തൊ​ക്കെ​ ​ഒ​രു​ ​പ്ര​ശ്ന​മാ​യി​ ​ ചി​ന്തി​ക്കേ​ണ്ട​ ​കാ​ലം​ ​ക​ഴി​ഞ്ഞു.​ ​നീ​ ​മ​ല​യാ​ള​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​ത്.​ ​ബോ​ളി​വു​ഡി​ലും​ ​ചി​ല​പ്പോ​ൾ​ ​ഹോ​ളി​വു​ഡി​ലും​ ​അ​ഭി​ന​യി​ച്ചെ​ന്നി​രി​ക്കും.​ ​അ​പ്പോ​ൾ​ ​ഇ​തൊ​ന്നും​ ​ഒ​രു​ ​ഒ​ഴി​വ് ​ക​ഴി​വേ​ ​അ​ല്ല.​ ​മ​റ്റേ​തൊ​രു​ ​ഇ​മോ​ഷ​നും​ ​പോ​ലെ​യേ​യു​ള്ളൂ​ ​ഇ​തും.​"​ ​എ​ന്നാ​യി​രു​ന്നു​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​ഞ്ഞ​ത്.

പ​ത്താം​ ​ക്ളാ​സ് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​നി​ക്ക് ​പൂ​നെ ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പോ​യി​ ​അ​ഭി​ന​യം​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​അ​പ്പൂ​പ്പ​നോ​ട് ​പ​റ​ഞ്ഞ​യാ​ളാ​ണ് ​അ​ച്ഛ​ൻ.​ ​പ​ക്ഷേ​ ​അ​പ്പൂ​പ്പ​ൻ​ ​അ​ച്ഛ​നെ​ ​അ​തി​ന​നു​വ​ദി​ച്ചി​ല്ല.​ ​അ​ച്ഛ​നെ​ ​ഡോ​ക്ട​റാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​അ​പ്പൂ​പ്പ​ന്റെ​ ​ആ​ഗ്ര​ഹ​മെ​ങ്കി​ലും​ ​അ​ച്ഛ​ൻ​ ​ഡോ​ക്ട​റാ​യി​ല്ല,​ ​ബി​സി​ന​സു​കാ​ര​നാ​യി.​ ​ദു​ബാ​യി​ലെ​ ​ബി​സി​ന​സൊ​ക്കെ​ ​അ​വ​സാ​നി​പ്പി​ച്ച് ​അ​ച്ഛ​ൻ​ ​ഇ​പ്പോ​ൾ​ ​നാ​ട്ടി​ൽ​ ​മാ​വേ​ലി​ക്ക​ര​യി​ലൊ​രു​ ​ഫി​ഷ് ​ഫാ​മൊ​ക്കെ​ ​തു​ട​ങ്ങി.​ ​എ​ന്റെ​ ​ആ​ദ്യ​ ​സി​​​നി​​​മ​യാ​യ​ ​അ​യാ​ൾ​ ​ഞാ​ന​ല്ലാ​യി​​​ൽ​ ​ആ​ൾ​ക്കൂ​ട്ട​ത്തി​​​നൊ​പ്പം​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​'​അ​ഭി​​​ന​യി​​​ച്ചി​​​രു​ന്നു.​"​ ​ഒ​രു​ ​പാ​ർ​ട്ടി​ ​സീ​നി​ൽ.​ ​ആ​ ​സി​നി​മ​ ​എ​പ്പോ​ൾ​ ​ടി​വി​യി​ൽ​ ​വ​ന്നാ​ലും​ ​അ​ച്ഛ​നി​രു​ന്ന് ​കാ​ണും.​ ​അ​ച്ഛ​നെ​ ​ത​ന്നെ​ ​കാ​ണാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ടാ​ണെ​ന്ന് ​തോ​ന്നു​ന്നു.​


എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​ടൊ​വി​നോ​യു​ടെ​ ​സ​ഹോ​ദ​രി​യാ​യി​രു​ന്നു.​ ​ക​ള​യി​ൽ​ ​നാ​യി​ക​യും.​ ​വേ​ഷം​ ​വ​ലു​താ​ണോ​ ​ചെ​റു​താ​ണോ​ ​എ​ന്നൊ​ന്നും​ ​​നോ​ക്കാ​റി​ല്ല.സിനിമയാണ് എല്ലാം.
കാ​റി​ൽ​ ​വ​ന്നി​റ​ങ്ങി​ ​ഫ​ഹ​ദി​നോ​ട് ​​'​ ​ഹാ​യ് ​"​ ​എ​ന്ന് ​പ​റ​യു​ന്ന​താ​യി​രു​ന്നു​ ​അയാൾ ഞാനല്ല സിനിമയിൽ ഫ​സ്റ്റ് ​ഷോ​ട്ട്.​ ​സി​നി​മ​യെ​ ​കു​റേ​ക്കൂ​ടി​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ച്ച​ത് ​ഉൗ​ഴ​ത്തി​ല​ഭി​ന​യി​ച്ച​പ്പോ​ഴാ​ണ്.​ ​ജീത്തു​ചേട്ടനെ​പ്പോ​ലെ​ ​എ​ന്റെ​യു​ള്ളി​ലെ​ ​അ​ഭി​നേ​ത്രി​യു​ടെ​ ​പ​ര​മാ​വ​ധി​ ​ക​ഴി​വ് ​പു​റ​ത്തെ​ടു​ക്കാ​ൻ​ ​രാ​ജു​ച്ചേ​ട്ട​നും​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചു.​ ​ഉൗ​ഴ​ത്തി​ല​ഭി​ന​യി​ച്ച​ശേ​ഷം​ ​തി​രി​ച്ച് ​ദു​ബാ​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​എ​നി​ക്ക് ​പ്രൊ​മോ​ഷ​ൻ​ ​കി​ട്ടി.​ ​എ​ൻ​ജി​നിയ​റിം​ഗ് ​ആ​ണ് ​പ​ഠി​ച്ച​ത്.​ ​എ​യ​ർ​ലൈ​ൻ​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​​മാ​സ്റ്റേ​ഴ്സ് ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​ഞാ​ൻ​ ​ജോ​ലി​ക്കൊ​പ്പം​ ​സി​നി​മ​യി​ലും​ ​ശ്ര​ദ്ധി​ച്ചു.കു​റ​ച്ചു​ദി​വ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സി​നി​മ​ക​ളേ​ ​ഞാ​ൻ​ ​ഏ​റ്റെ​ടു​ത്തു​ള്ളു.​ ​അ​ങ്ങ​നെ​ ​ചെ​യ്ത​ ​ഒ​രു​ ​ചി​ത്രമാണ് ​മ​മ്മു​ക്ക​യു​ടെ​ ​മാ​സ്റ്റ​ർ​ ​പീ​സ്.​ ​ചെ​റി​യ​ ​വേ​ഷ​മാ​ണെ​ങ്കി​ലും​ ​അ​തി​ലെ​ ​പൊ​ലീ​സ് ​കാര​ക്ട​ർ​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​താ​ണ്.
മ​മ്മു​ക്ക​യു​ടെ​യൊ​ക്കെ​ ​സി​നി​മ​ക​ൾ​ ​ക​ണ്ടി​രു​ന്ന​ ​സ​മ​യ​ത്ത് ​ഒ​രി​ക്ക​ലും​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​വി​ചാ​രി​ച്ചി​രു​ന്നി​ല്ല.​ ​മ​മ്മു​ക്ക​യെ​ക്കു​റി​ച്ച് ​പ​ല​രും​ ​പ​റ​ഞ്ഞ് ​പേ​ടി​പ്പി​ച്ച് ​സെ​റ്റി​ൽ​ ​ടെ​ൻ​ഷ​ന​ടി​ച്ച് ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​കാ​ര​വ​നി​ൽ​നി​ന്ന് ​അ​ദ്ദേ​ഹം​ ​പു​റ​ത്തേ​ക്കി​റ​ങ്ങി​ ​വ​ന്ന​ത്.​ ​ആ​ ​പേ​ഴ്സ​ണാ​ലി​റ്റി​ ​ക​ണ്ട് ​ഞാ​ൻ​ ​വ​ണ്ട​റ​ടി​ച്ച് ​നി​ന്നു​പോ​യി.
ജ​യ​റാ​മേ​ട്ട​നോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​സി​നി​മ.​ ​മൈ​ ​ഗ്രേ​റ്റ് ​ഗ്രാ​ൻ​ഡ് ​ഫാ​ദ​ർ.​ ​പി​ന്നെ​ ​മി​ഥു​നൊ​പ്പം​ ​ജി​മ്മി​ ​ഇൗ​ ​വീ​ടി​ന്റെ​ ​ഐ​ശ്വ​ര്യം.അ​നൂ​പ് ​മേ​നോ​നൊപ്പം​ ​അ​ഭി​ന​യി​ച്ച​ ​കിം​ഗ് ​ഫി​ഷ്,​ ​നി​സാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ത​മി​ഴ് ​ചി​ത്രം​ ​ക​ളേ​ഴ്സ്,​ ​ജി.​പി.​ ​നാ​യ​ക​നാ​കു​ന്ന​ ​സൈ​മ​ൺ​ ​ഡാ​നി​യേ​ൽ​ ​എ​ന്നീ​ ​സി​നി​മ​ക​ളാ​ണ് ​ഇ​നി​ ​റി​ലീ​സാ​കാ​നു​ള്ള​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.