കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന അറിയിപ്പ് ഡൽഹിയിൽ ആരംഭിച്ചു. തമാശയിലൂടെ ശ്രദ്ധേയയായ ദിവ്യപ്രഭയാണ് കുഞ്ചാക്കോ ബോബന്റെ നായിക. മോഹൻലാലിന്റെ ലോക്പാലിലൂടെ അഭിനയരംഗത്ത് എത്തിയ ദിവ്യപ്രഭ പിയാനിസ്റ്റ്, മുംബെ പൊലീസ്, നടൻ, ഇതിഹാസ, വേട്ട എന്നീചിത്രങ്ങളിലും അഭിനയിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഒാഫിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതുല്യ, പുതുമുഖം ഷൈഫുദ്ദീൻ എന്നിവരോടൊപ്പം ഡൽഹിയിലെ നിരവധി കലാകാരൻമാരും അറിയിപ്പിൽ അണിനിരക്കുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന ചിത്രം പൂർണമായും ഡൽഹിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ജനുവരി 20ന് ചിത്രീകരണം പൂർത്തിയാകും. ടേക്ക് ഒാഫിനുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |