തമിഴകത്ത് ആവേശം ഉണർത്തി ശിവകാർത്തികേയൻ ചിത്രം ഡോക്ടർ. 25 ദിവസംകൊണ്ട് നൂറുകോടിയാണ് വാരിക്കൂട്ടിയത്. കെ.ജെ.ആർ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ നെൽസണാണ്. ശിവകാർത്തികേയന്റെ അഭിനയജീവിതത്തിലെ ആദ്യ നൂറുകോടി ചിത്രമാണിത്. പ്രിയങ്ക അരുൾ മോഹൻ, വിനയ് റായ്, യോഗിബാബു, മിലന്ദ് സോമൻ, ഇളവരസ്, അർച്ചന ചന്ദോക്കെ, അരുൺ അലക്സാണ്ടർ, രഘുറാം, രാജീവ് ലക്ഷ്മൺ, ശ്രീജരവി എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |