'മാരൻ മറുകിൽ ചോരും മധുരം നീയേ...മാറിൽ കുളിരായി മൂടും ഉയിരിൻ തീയേ...' പ്രണയാർദ്രമായി ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും. 'അള്ള് രാമേന്ദ്രൻ' എന്ന സിനിമയ്ക്ക് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ട്രെൻഡിങ്ങിൽ. ഷൈൻ ടോം ചാക്കോ , അജു വർഗീസ് , സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനം പാടിയിരിക്കുന്നത് ശ്രദ്ധേയ ഗായകനായ സിദ്ദ് ശ്രീറാമാണ്. ഗാനം എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം നൽകിയിരിക്കുന്നത് ഭൂമി (ശ്രുതി ലക്ഷ്മി)യുമാണ്.ചിത്രത്തിലെ തന്നെ അടുത്തിടെ പുറത്തിറങ്ങിയ തെയ്തക തെയ്തക എന്ന ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എസ്.വി കൃഷ്ണശങ്കർ , ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥാണ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റാം മോഹൻ, രഘുനാഥ് പലേരി തുടങ്ങി നിരവധി താരങ്ങൾ സിനിമയുടെ ഭാഗമായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |