SignIn
Kerala Kaumudi Online
Monday, 11 May 2026 8.58 PM IST

സത്യദേവ്ചി ത്രം റാവു ബഹാദൂർ ജൂൺ 5ന്

Increase Font Size Decrease Font Size Print Page
dd

സത്യദേവ് നായകനായി വെങ്കിടേഷ് മഹാരചനയും സംവിധാനവും നിർവഹിക്കുന്ന "റാവു ബഹാദൂർ" ജൂൺ 5ന് ആഗോള റിലീസായി തിയേറ്രറിൽ എത്തും .റിലീസ് തീയതി പ്രഖ്യാപിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ സത്യദേവിന്റെ രാജകീയമായ രൂപവും പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുന്നു.സത്യദേവിന്റെ തലപ്പാവിൽ ഇരിക്കുന്ന പ്രാണിയാണ് പോസ്റ്ററിലെ കൗതുകം . ഒന്നിലധികം ഗെറ്റപ്പുകളിൽ സത്യദേവ് എത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പീരിയഡ് ചിത്രമായി ഒരുക്കിയ 'റാവു ബഹാദൂറിൽ വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് മറ്റു താരങ്ങൾ

ജിഎംബി എന്റർടെയ്ൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടെയ്മെന്റ്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം .

പാൻ-ഇന്ത്യൻ ബ്ലോക് ബസ്റ്റർ "മേജർ" എന്ന ചിത്രത്തിന് ശേഷം, ജിഎംബി എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ആണ് .. ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്, പി.ആർ.ഒ- ശബരി

TAGS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY