കമൽ ചിത്രമായ പ്രണയമീനുകളുടെ കടലിലൂടെ വെള്ളിത്തിരയിൽ എത്തിയ ഗബ്രി ജോസ് നായകനാവുന്ന ദി ഹോപ്പ് കൊച്ചിയിൽ ആരംഭിച്ചു. സിജോയ് വർഗീസിന്റെയും ലെനയുടെയും മകനായാണ് ഗബ്രി ജോസ് എത്തുന്നത്. നവാഗതനായ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ റിയ, ആൻ എന്നിവരാണ് നായികമാർ. സുനിൽ സുഖദയാണ് ചിത്രത്തിലെ മറ്റൊരു താരം. ക്രിസ്തീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ലോഗോസ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം അരുൺ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.വണ്ടിപ്പെരിയാറാണ് മറ്റൊരു ലൊക്കേഷൻ. അതേസമയം ഗബ്രി ജോസ് പ്രധാന വേഷത്തിൽ എത്തുന്ന തട്ടുകട മുതൽ സെമിത്തേരി വരെ റിലീസിന് ഒരുങ്ങുന്നു. സിറാജ് ഫാന്റസിയാണ് രചനയും സംവിധാനവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |