എസ് കേപ്പ് മാർച്ച് 25ന് അഭിരാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നവാഗതനായ സർഷിക് റോഷൻ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചിത്രം എസ്കേപ്പ് മാർച്ച് 25ന് തിയേറ്ററുകളിൽ എത്തും. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമ ദേവി, വിനോദ് കോവൂർ, ബാലൻ പാറയ്ക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എസ് .ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ സർഷിക് റോഷന്റേതാണ്. ഗായത്രി സുരേഷ് ജാസി ഗിഫ്ടിനൊപ്പം ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഗായത്രി സുരേഷ് ആദ്യമായാണ് പിന്നണി ഗായികയാവുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രഫർ സജീഷ് രാജാണ് ഛായാഗ്രഹണം. സന്ദീപ് നന്ദകുമാർ എഡിറ്റിംഗും സാനന്ദ് ജോർജ് ഗ്രേസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ - നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് അത്തോളി കലാസംവിധാനം- സി മോൻ വയനാട് . പി. ആർ. ഒ പ്രതീഷ് ശേഖർ.അതേസമയം
ഗായത്രി സുരേഷ് നായികയാവുന്ന അഭിരാമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോഷൻ ബഷീർ, ഹരികൃഷ്ണൻ, അമേയ മാത്യു, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങൾ. എം .ജെ .എസ് മീഡിയയുടെയും ഇൻസൈറ്റ് മീഡിയയുടെയും ബാനറിൽ മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ് സംവിധാനം നിർവഹിച്ചത്. . മാധ്യമ പ്രവർത്തകനായ വഹീദ് സമാനാണ് രചന നിർവഹിക്കുന്നത് . മധു കറുവത്തും സന്തോഷ് രാധാകൃഷ്ണനുമാണ് നിർമ്മാതാക്കൾ. ശബീക് തയ്യിൽ കോ പ്രൊഡ്യൂസറും നവീൻ ഇല്ലത്ത്, നിരഞ്ജൻ റാവു, ബിബിൻ വിശ്വം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ജോ പോളിന്റെ വരികൾക്ക് സിബു സുകുമാരൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ഷിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രഹണം. നവീൻ പി. വിജയൻ എഡിറ്റിംഗ് നിർവഹിക്കുന്നു. രാം പാർത്ഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന് അസോസിയേറ്റ് ഡയറക്ടറുമാണ്. വാർത്താ വിതരണം മുജീബുർ റഹ്മാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |