ഹാസ്യതാരം ഹരീഷ് കണാരൻ നായകനാകുന്നു. വി.കെ. പ്രകാശ്, മഹേഷ് നാരായണൻ എന്നിവരുടെ സഹസംവിധായകനായ ബിജോയ് ജോസഫ് സംവിധായകനാകുന്ന ചിത്രത്തിലാണ്ഹരീഷ് കണാരൻ ആദ്യമായി നായകനാകുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവും ഹരീഷ് കണാരനാണ്.
ഒരു സർക്കാർ ജീവനക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രത്തിലാവിഷ്ക്കരിക്കുന്നത്.സലിംകുമാർ, അജുവർഗീസ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി , നിർമ്മൽ പാലാഴി, ഇടവേള ബാബു, സരയു, സീനത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ടെലിവിഷൻ അവതാരകയായ ഗോപികയാണ് നായിക.
ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന റിയാണോ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമലയാണ് ഹരീഷ് കണാരനുമായി ചേർന്ന് ഇൗ ചിത്രം നിർമ്മിക്കുന്നത്. കാമറ: മനോജ് പിള്ള.സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് പോൾ വർഗീസാണ്.
എഡിറ്റിംഗ് : നൗഫൽ അബ്ദുള്ള, കലാ സംവിധാനം: ത്യാഗുതവനൂർ, മേയ്ക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ് : ലിജി പ്രേമൻ, അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഭിലാഷ് അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്.
വെള്ളൂരിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ എറണാകുളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |