SignIn
Kerala Kaumudi Online
Saturday, 20 April 2024 5.52 AM IST

ക​മ​ൽ​ഹാ​സ​നൊ​പ്പം ആ​ദ്യ​മാ​യി​ ​ഹ​രീ​ഷ് ​പേ​ര​ടി

harish

കമൽഹാസൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിൽ നിർണായക കഥാപാത്രമായി ഹരീഷ് പേരടി എത്തുന്നു. ഡിസംബറിൽ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിൽ ഹരീഷ് ജോയിൻ ചെയ്യും. തമിഴിൽ പ്രതിനായക വേഷങ്ങളിലും കാരക്ടർ റോളുകളിലും തിളങ്ങുന്ന ഹരീഷ് പേരടി കമൽഹാസനൊപ്പം അഭിനയിക്കുന്നത് ആദ്യമാണ്. ലോകേഷ് കനകരാജിന്റെ കൈദിയിലും അഭിനയിച്ചിരുന്നു. പുതുമുഖം സതീഷ് നായകനായി അഭിനയിച്ച ജാങ്കോ എന്ന ചിത്രമാണ് ഹരീഷിന്റേതായി തമിഴിൽ അവസാനം റിലീസ് ചെയ്തത്.

ശശികുമാർ നായകനായി അഭിനയിച്ച കൊമ്പുവച്ച സിങ്കമടാ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മരക്കാർ അറബിക്കടലിന്റെ സിംഹം, ഉടുമ്പ് എന്നിവയാണ് മലയാളത്തിൽ പുതിയ ചിത്രങ്ങൾ. കാളിദാസ് ജയറാമാണ് വിക്രത്തിലെ മറ്റൊരു താരം. ഫഹദ് ഫാസിലും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം . പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ വിക്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARISH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.