സൂപ്പർ ഹിറ്റായ ഹെലെന്റെ ഹിന്ദി റീമേക്ക് മിലി യുടെ ചിത്രീകരണം പൂർത്തിയായി. ബോണി കപൂർ നിർമ്മിച്ച ചിത്രത്തിൽ െെടറ്റിൽ റോൾ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകൾ കൂടിയായ യുവനായിക ജാൻകപൂറാണ്. 'പപ്പയിലെ നിർമാതാവിനെ അടുത്തുകാണാൻ സാധിച്ച ദിനങ്ങളായിരുന്നു മിലിയുടേത്. രസകരമായ അനുഭവമായിരുന്നു. പപ്പ ഏറ്റെടുക്കുന്ന ഓരോ വർക്കിനും അദ്ദേഹം ഹൃദയവും ആത്മാവും നൽകുന്നതായി മറ്റുള്ളവർ പറഞ്ഞകേട്ടറിവുണ്ട്. അത്നേരിട്ട് കണ്ടു മനസിലാക്കാൻ സാധിച്ചു. മിലി എനിക്ക് പ്രിയപ്പെട്ടതാണ്. കഠിനമായ ഏതൊരു വഴിയും കീഴ്പ്പെടുത്താൻ കഠിനാധ്വാനവും ആത്മസമർപ്പണവും മതിയെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. കൂടെ നിന്ന എല്ലാവർക്കും സ്നേഹവും നന്ദിയും"" -ജാൻവി കുറിച്ചു.
മാത്തുകുട്ടിസേവ്യർ തന്നെയാണ് മിലിയുടെയും സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |