ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്
വിജയ് ദേവരകൊണ്ടയുടെ നായികയായി സാമന്ത എത്തുന്നു .ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഖുശി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവ നിർവാണ. ചിത്രത്തിലെ മറ്റു താരങ്ങൾ ആരാണെന്ന് അറിവായിട്ടില്ല. ഒരു പ്രണയ ചിത്രം എന്നാണ് സൂചന.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ഖുശിയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.ഹിഷാം അബ്ദുൽ വഹാബിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. പുഷ്പയ്ക്കുശേഷം മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഖുശി ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കാശ്മീർ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ഡിസംബറിൽ തിയേറ്രറുകളിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |