നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി തെലുങ്കിൽ വമ്പൻ ഹിറ്റായി മാറുമ്പോൾ നായികയായി വീണ്ടും ഹണിറോസ് എത്തുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണയും ഹണി റോസും വീണ്ടും ഒന്നിക്കുന്നു. ഹണിറോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹറെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷവേളയിലും ഹണി റോസായിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപയ്ൻ കുടിക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി അവസരങ്ങളാണ് തെലുങ്കിൽനിന്ന് ഹണിയെ തേടി എത്തുന്നത്. അതേസമയം മലയാളത്തിൽൽ മോൺസ്റ്റർ ആണ് ഹണി റോസ് നായികയായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിൽ പ്രതിനായികയായി താരം തിളങ്ങി.സംവിധായികയാകാനുള്ള ഒരുക്കത്തിലാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |