അശോക് ശെൽവനും പ്രിയാ ഭവാനി ശങ്കറും ജോടികൾ
ധ്യാൻ ശ്രീനിവാസനും നീരജ് മാധവും അജു വർഗീസും നമിതാ പ്രമോദും പ്രധാന വേഷങ്ങളവതരിപ്പിച്ച അടി കപ്പ്യാരേ കൂട്ടമണി തമിഴിൽ ഹോസ്റ്റൽ എന്ന പേരിൽ റീമേക്ക് ചെയ്യുന്നു.
സുമന്ത് രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അശോക് ശെൽവനും പ്രിയാ ഭവാനി ശങ്കറുമാണ് യഥാക്രമം ധ്യാനും നമിതയുമവതരിപ്പിച്ച നായകന്റെയും നായികയുടെയും വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിൽ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റൽ വാർഡന്റെ വേഷം നാസറാണ് തമിഴിൽ അവതരിപ്പിക്കുന്നത്. സതീഷാണ് മറ്റൊരു പ്രധാന താരം.
ട്രിഡന്റ് ആർട്സിന്റെ ബാനറിൽ ആർ. രവീന്ദ്രൻ നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബോബോ സാഷിയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |