ബോളിവുഡിലെ പ്രശസ്ത താരദമ്പതികളായിരുന്ന ഹൃത്വിക് റോഷനും സൂസാനെ ഖാനും വേർപിരിഞ്ഞെങ്കിലും രണ്ടുപേരും ഇപ്പോൾ പുതിയ പ്രണയത്തിൽ . ഗായികയും നടിയുമായ സബ ആസാദുമായി പ്രണയത്തിലാണ് ഹൃത്വിക്. നടൻ അർസലാൻ ഗോണിയുമായി സൂസന്നെയും അഗാധമായ പ്രണയത്തിൽ.
സൂസാനെ അർസലാൻ ഗോണിയ്ക്കൊപ്പവും ഹൃത്വിക് സബയ്ക്കൊപ്പവും വിമാനത്താവളത്തിൽനിന്ന് നടന്നുവരുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ പങ്കാളികളുമായി ഒരേ ഫ്രെയിമിൽ ഹൃത്വിക്കും സൂസന്നെയും പങ്കുവച്ച ചിത്രങ്ങൾ കണ്ടു സമൂഹമാദ്ധ്യമങ്ങൾ പോലും ഞെട്ടി. നാലുപേരും നിറഞ്ഞ സന്തോഷത്തിലാണ് ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. അർസലാൻ ഗോണിയുമായി തന്റെ പ്രണയം സൂസാനെ നേരത്തേ പങ്കുവച്ചിട്ടുണ്ട്. ഗോവയിൽ സൂസാനെ ആരംഭിച്ച ഹോട്ടൽ ഉദ്ഘാടനത്തിൽ ഹൃത്വിക് എത്തിയത് കാമുകിയായ സബ ആസാദിനെ കൂട്ടിയായിരുന്നു. ഉദ്ഘാടനത്തിന് സുസാനെയുടെ കാമുകനായ അർസലാനും ഉണ്ടായിരുന്നു.അപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ.ഏറെ നാളായി ബോളിവുഡ് പാപ്പരാസികൾ ഹൃത്വിക്കിനും സൂസാനെയ്ക്കും പിന്നാലെയാണ്. വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കൾ തന്നെയാണ് ഹൃത്വിക്കും സൂസാനെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |