SignIn
Kerala Kaumudi Online
Saturday, 20 April 2024 2.08 AM IST

ഷാജി കൈലാസ് ചിത്രം ഹണ്ട് നായിക ഭാവന

hunt

ലീഡ് : ചിത്രീകരണം 26ന് പാലക്കാട്

കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൽ ഭാവന നായിക. ഡിസം .26ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അദിതി രവി, ചന്തുനാഥ്, രഞ്ജി പണിക്കർ, നന്ദു എന്നിവരാണ് മറ്റു താരങ്ങൾ. 2006 ൽ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ഹണ്ട്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

ജയലക്ഷ്മി ഫിലിംസിന്റെ കെ. രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്. നിറം, കളിയാട്ടം തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ച ജയലക്ഷ്മി ഫിലിംസ് പതിനാലുവർഷത്തിനുശേഷം നിർമ്മാണ രംഗത്തേക്ക് എത്തുകയാണ്. നവാഗതനായ നിഖിൽ ആനന്ദാണ് രചന. ജാക്സൺ ഛായാഗ്രഹണം നിർവഹിക്കുന്നു. കൈലാസ് മേനോൻ ആണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. അതേസമയം നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ആണ് റിലീസിന് ഒരുങ്ങുന്ന ഭാവന ചിത്രം. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രത്തിന് സഹോദരി സഹോദര ബന്ധമാണ് പ്രമേയം.

ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനാർക്കലി നാസർ ആണ് മറ്റൊരു പ്രധാന താരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUNT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.