കൊച്ചിയിലെ പത്രപ്രവർത്തകനായ ഒരാളുടെ കൊലപാതകവും തുടർന്ന് അയാളുടെ രണ്ട് മക്കളിൽ ഒരാൾ പ്രതികാരത്തിനൊരുങ്ങുന്നതുമാണ് റൈഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജലീൽ എ. കെ നിർമ്മിച്ച് രജനീഷ് ബാബു സംവിധാനം ചെയ്യുന്ന ഹൈദർ എന്ന വെബ് സീരീസ് പറയുന്നത്. ജനുവരി 14ന് ഈ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. 8 എപ്പിസോഡുകളുള്ള ഈ വെബ് സീരീസിന്റെ ആദ്യ സീസണിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കും. സംഗീതസംവിധായകൻ ഗോപി സുന്ദർ ആദ്യമായി സംഗീതം നൽകുന്ന വെബ് സീരീസ് എന്ന പ്രത്യേകതയുമുണ്ട് .നൗഫൽ അബ്ദുല്ല എഡിറ്റിംഗ് നിർവഹിക്കുന്നു. ഛായാഗ്രഹണം അനൂപ് ഉമ്മൻ . പി ആർ ഒ പി ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |