ബോളിവുഡ് താരം ഇമ്രാൻ ഖാനും തെന്നിന്ത്യൻ താരം ലേഖ വാഷിഗ്ടണും പ്രണയത്തിൽ. ഇരുവരും ഒരുമിച്ച് മുംബെയിൽ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡിൽ തിളങ്ങിയ താരമാണ് ഇമ്രാൻ ഖാൻ. വർഷങ്ങളായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന ഇമ്രാൻ ഖാൻ അടുത്തിടെ അഭിനയം നിറുത്തി ഫിലിം മേക്കർ ആകാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.2011 ൽ ആണ് ബാല്യകാല സുഹൃത്തു കൂടിയായ അവന്തിക മാലിക്കിനെ ഇമ്രാൻ വിവാഹം കഴിച്ചത്. 2019 ൽ ഇമ്രാനും അവന്തികയും വേർപിരിയുകയും ചെയ്തു. ഇൗ ബന്ധത്തിൽ ഇമാറ എന്ന മകളുണ്ട്. ഏറെ നാളുകളായി ഇമ്രാനും ലേഖയും അടുപ്പത്തിലാണെന്ന് പാപ്പരാസികൾ പറയുന്നു. ഇമ്രാന്റെയും ലേഖയുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അനുഷ്ക ശർമ്മയും പങ്കജ് കപൂറും അഭിനയിച്ച 2013 ൽ പുറത്തിറങ്ങിയ മാതൃ കി ബിജ്ലി കാ മണ്ടോള എന്ന ചിത്രത്തിൽ ഇമ്രാനും ലേഖയും ഒരുമിച്ചിരുന്നു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ലേഖ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |