സ്ത്രീകളുടെ കൂട്ടായ്മയിലൊരുങ്ങുന്ന സ്ത്രീപക്ഷ സിനിമ
സ്ത്രീകളുടെ കൂട്ടായ്മയിലൊരുങ്ങുന്ന സ്ത്രീപക്ഷ സിനിമയായ പാഞ്ചാലിയിൽ ഇന്ദ്രൻസ് നായകനാകുന്നു. എൻ.എസ്. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ ആദ്യ വനിതാ പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി സലാമാണ്. അന്നാ ഏയ്ഞ്ചലിന്റേതാണ് രചന. പ്രൊഡക്ഷൻ ഡിസൈനർ : ഫാത്തിമ ഷെറിൻ, കാമറ : റോയിറ്റ, സനൂപ്, എഡിറ്റർ: ഗ്രെയ്സൺ.ഡോ. രജിത്കുമാർ, അൻസുമരിയ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, ചാലി പാല, പ്രദീപ് പള്ളുരുത്തി, സാജൻ പള്ളുരുത്തി, മുരളി മോഹൻ, ബെന്നി പൊന്നാരം, അംബരീഷ്, ജോസി കട്ടപ്പന, ഷിൽസൺ ജെ.പി. ആരക്കുന്നം, വിജയൻ, പ്രവീൺകുമാർ, ജോയി നടുക്കുടി, മുഹമ്മദ് സാജിദ് സലാം, രാജേഷ് ചന്ദ്രശേഖർ, ജോസ് ജോജി, അരുൺകുമാർ പി. നായർ, സണ്ണി, സാബു പന്തളം, ജാൻ മുഹമ്മദ്, കെ. എം. ആർ. റിയാസ്, സെലിൻ കാശി, അബു പട്ടാമ്പി, ബഷീർ താനത്ത്, ആകാശ്, ആദർശ്, ഗൗരിനന്ദന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ. റെസിഡൻസിയിൽ നടന്നു. എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണമാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |