പ്രതി നിരപരാധിയാണോ...? പൂർത്തിയായി
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി സുനിൽ പൊറ്റമ്മൽ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതി നിരപരാധിയാണോ...? പൂർത്തിയായി. സ്കൂൾ അദ്ധ്യാപകന്റെ വേഷമാണ് ചിത്രത്തിൽ ഇന്ദ്രൻസിന്. ഹരീഷ് പേരടി, ഇടവേള ബാബു, ശ്രീജിത് രവി, ബാലാജി ശർമ്മ, നീനാക്കുറുപ്പ്, ലീല കുളപ്പള്ളി, സുനിൽ സുഖദ, കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, അരിസ്റ്റോ സുരേഷ്, നിഥിൻരാജ്, റിഷിക് ഷാജ്, ബാലൻ പാറക്കൽ, അപ്പുണ്ണി ശശി, പാർവതി, ആവണി, അനാമിക എന്നിവരാണ് മറ്റു താരങ്ങൾ. വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ചിത്രത്തിന് ഉത്പൽ വി. നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ.ഹരിനാരായണൻ, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അരുൺരാജ് സംഗീതം പകരുന്നു. വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും അരുൺരാജുമാണ് ഗായകർ.എഡിറ്റർ: ജോൺകുട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |