മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂടിയ നടി ഇഷാനി കൃഷ്ണ യുടെ മേക്കോവർ വിഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്. നടൻ കൃഷ്ണ കുമാറിന്റെയും മകളും അഹാന കൃഷ്ണ യുടെ സഹോദരിയുമായി ഇഷാനി മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 41 കിലോ ശരീരഭാരത്തിൽ നിന്നു 51 കിലോയിൽ എത്തിയ സന്തോഷം ഇഷാനി തന്റെ യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചത്. മൂന്ന് മാസ കാലയളവിൽ താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും വിശദമായി തന്നെ നടി വിഡിയോയിൽ പറയുന്നുണ്ട്.''മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട് എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന് ചിന്തിച്ചു തുടങ്ങിയത് '' ഇഷാനിയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |