ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ കോട്ടയം സംഘടിപ്പിക്കുന്ന ജെ.സി. ഡാനിയേൽ അനുസ്മരണവും പുരസ്കാര സമർപ്പണവും മേയ് 2ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി ഹാൾ) നടക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നടൻ മധുപാൽ, ഐ.എഫ്.എഫ്.കെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ ,നിംസ് മെഡിസിറ്റി എം.ഡി ഫെസൽ ഖാൻ, നടൻ രാഘവൻ തുടങ്ങിയവർ പങ്കെടുക്കും.മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ 47-ാമത് അനുസ്മരണത്തിന്റെ ഭാഗമായി ചലച്ചിത്രമേഖലയിൽനിന്ന് ഉൾപ്പെടെ നിരവധി പ്രതിഭകളെ ആദരിക്കുമെന്ന് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |