സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തെന്നിന്ത്യൻ അഭിനേത്രി ജെനീലിയ ഡിസൂസ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളും വർക്ക് ഔട്ട് വിഡിയോകളും നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള ഇൻസ്റ്റാഗ്രാം റീൽസെല്ലാം ഹിറ്റടിക്കാറുണ്ട്. ഇപ്പോഴിതാ ഇരുട്ടിൽ ചുവന്ന സാരിയിൽ മനോഹാരിയായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് .
ഇരുട്ടിൽ മാത്രമേ നക്ഷത്രങ്ങൾ തെളിയുകയൊള്ളുവെന്ന് സാരി ഫോട്ടോ പങ്കുവച്ചുകൊണ്ട് നടി പറയുന്നത്. ഈ ചിത്രത്തിന് താഴെ ആരാധകർ നടിയോടുള്ള സ്നേഹം അറിയിച്ചിട്ടുണ്ട്. ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ജെനീലിയ മലയാളത്തിൽ സാന്നിധ്യം അറിയിച്ചു. 2020 ൽ പുറത്തിറങ്ങിയ ഇറ്റ്സ് മൈ ലൈഫ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം ജെനീലിയ അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |