ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച ഗാനമാണ് 'എൻജോയ് എൻജാമി". ലോകമെമ്പാടു തരംഗം സൃഷ്ടിച്ച ഗാനം കേരളകരയേയും ഇളക്കി മറിച്ചിരുന്നു. ദീയും അറിവും പാടിയ 'എൻജാമി"എൻജോയ് ചെയ്തു കൊണ്ട് സംഗീത ലോകം മൂളി. ഏറ്റവും കൂടുതൽ കവർ വേർഷനുകൾ വന്നൊരു ഗാനം കൂടിയാണ് 'എൻജോയ് എൻജാമി". ഇപ്പോഴിതാ ഈ ഗാനം കവർ ചെയ്തു ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അഭിനേത്രിയും അവതാര കയുമായ ജുവൽ മേരി. ജുവലിന്റെ ആലാപന ശൈലി കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. ജുവൽ ഇത്ര മനോഹരമായി പാടുമെന്ന് അറിയില്ലായിരുന്നെന്ന് ആരാധകർ പറയുന്നു. തന്റെ യൂട്യൂബ് ചാനലിന് നല്ലൊരു തുടക്കം വേണമെന്ന ചിന്തയിലാണ് ജുവൽ ഹിറ്റായ 'എൻജോയ് എൻജാമി" യുടെ കവർ വേർഷൻ ചെയ്യുന്നത്. നിമിഷ നേരം കൊണ്ടാണ് ഗാനം വൈറലായത്.
'കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു"ജുവൽ പറഞ്ഞു. സംഗീതസംവിധായകൻ കൈലാസ് മേനോൻ ഉൾപ്പടെയുളള പ്രമുഖർ ജുവലിന് ആശംസകളുമായി എത്തി. അർജുൻ ഉണ്ണിക്കൃഷ്ണൻ ആണ് ജുവലിന്റെ സഹഗായകൻ. ഇത് ജുവൽ തന്നെ പാടിയതാണോയെന്ന സംശയമുന്നയിച്ച കമന്റുകൾക്ക് ജുവൽ രസകരമായി 'ഈ പാട്ട് പാടിയത് ആരാണെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. എന്നാലും ഇവളിതെങ്ങനെ എന്ന തരത്തിലുളള പല കമന്റുകളും എത്തി. ഞാൻ തന്നെയാണു മൊതലാളി" എന്നാണ് ജുവൽ നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |