തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ആസിഫ് അലി ചിത്രമായ എ. രഞ്ജിത്ത് സിനിമയിൽ ജ്യുവൽമേരിയും ഹന്ന റെജികോശിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പിന്റെ നായികയായാണ്ജ്യുവൽ എത്തുന്നത്. ആൻസൺ പോളിന്റെ നായികയാണ് ഹന്ന. നമിതാ പ്രമോദാണ് ആസിഫിന്റെ നായിക. ബാബു ജോസഫ് അമ്പാട്ടുമായിചേർന്ന് ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ നമിത്. ആറും, 123 ഫ്രെയിംസുമാണ്. റഫീഖ് അഹമ്മദിന്റെയും അജീഷ് ദാസന്റെയും വരികൾക്ക് മിഥുൻ അശോകൻ ഈണമിടുന്നു. കാമറ : സുനോജ് വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |