SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.04 PM IST

പ്രണയത്തോടോപ്പം ആക്ഷൻ രംഗങ്ങളുമായി 'ജിബൂട്ടി'ട്രെയ്‌ലർ 

aa

അമിത് ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ 'ജിബൂട്ടി'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.ജെ സിനുവാണ്. ഗ്രിഗറി, ദിലീഷ്‌പോത്തൻ , ബിജുസോപാനം, സുനിൽ സുഖദ, തമിഴ് നടൻ കിഷോർ ,രോഹിത് മഗ്ഗു, അലൻ സിയർ , പൗളി വത്സൻ , മാസ്റ്റർ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഫ്‌സൽ അബ്ദുൾ ലത്തീഫ്, എസ്. ജെ. സിനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായജോബി. പി. സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്.കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികക്ക് ദീപക്‌ദേവ് സംഗീതം നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JIBUTTI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.