ടാർസൻ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കൻ താരം ജോ ലാറ(58) വിമാനാപകടത്തിൽ മരിച്ചു. അമേരിക്കയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.സെസ്ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട്
താഴേയ്ക്ക് പതിച്ചത്.ജോ ലാറയുടെ ഭാര്യ ഗ്വെൻ ലാറയും അപകടത്തിൽ മരണമടഞ്ഞു. ജോയും ഭാര്യയും ഉൾപ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടാർസൻദ എപ്പിക്അഡ്വഞ്ചർ എന്ന ചിത്രത്തിൽ ടാർസനായി വേഷമിട്ട് ലോകമെമ്പാടുമുള്ള
സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജോ.ടാർസൻ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജംഗിൾപരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും
ജോ ലാറ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |