സൂപ്പർഹിറ്റായ ജോസഫിന്റെ തെലുങ്ക് റീമേക്കായ ശേഖർ പ്രദർശനത്തിനൊരുങ്ങുന്നു. ഇത് താൻടാ പൊലീസ് ഉൾപ്പെടെ നിരവധി ഡബ്ബിംഗ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരനായ ഡോ. രാജശേഖർ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മുൻ അഭിനേത്രിയുമായ ജീവിതയാണ്. മലയാളി താരം ആത്മീയ രാജനാണ് ചിത്രത്തിലെ നായിക. ജോസഫിൽ അവതരിപ്പിച്ച അതേ വേഷമാണ് ആത്മീയ തെലുങ്കിലും അവതരിപ്പിക്കുന്നത്.
കൊവിഡ് ബാധ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടുനിന്ന ഡോ. രാജശേഖറിന്റെ തിരിച്ചുവരവായിരിക്കും ശേഖർ എന്നാണ് പ്രതീക്ഷ. നരച്ച തലമുടിയും താടിയുമായി പുത്തൻ മേക്കോവറിലാണ് ഡോ. രാജശേഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |