പൊറിഞ്ചുമറിയം ജോസിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലായിൽ തിയേറ്ററിൽ എത്തും. ഒരു ഇടവേളയ്ക്കുശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം സെൻസറിങിനുള്ള ഒരുക്കത്തിലാണ്. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മുവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. രചന: ആർ.ജെ ഷാൻ, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഗാനരചന: മനു രഞ്ജിത്, സംഗീതം: ജേയ്സ് ബിജോയ്. ശ്രീഗോകുലം മൂവിസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് തിയേറ്ററിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |